Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജില്ലാ ആശുപത്രി: ലബോറട്ടറി സേവനം രോഗികള്‍ക്ക് ദുരിതമാവുന്നു


കാഞ്ഞങ്ങാട്: വിവിധതരം പകര്‍ച്ചപനികളും മറ്റുരോഗങ്ങളും ബാധിച്ച് ചികിത്സതേടി ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ലബോറട്ടറി പരിശോധനകള്‍ കീറാമുട്ടിയാവുന്നു.
ലബോറട്ടറി കൗണ്ടറിലും ലാബ് പരിശോധനക്കും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ അത്യാവശ്യ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യമുള്ള കേസില്‍ പോലും പരിശോധനഫലത്തിനായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. പരിശോധനക്കായി രക്തം, കഫം, മൂത്രം തുടങ്ങിയവ നല്‍കുന്നതിനും മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം.
മഴക്കാലമായതോടെ പ്രതിദിനം നൂറുകണക്കിന് രോഗികളാണ് പനിബാധിച്ച് മാത്രം ഇവിടെയെത്തുന്നത്. മറ്റുതരം രോഗികളും കുറവല്ല. ഇവയില്‍ തൊണ്ണൂറുശതമാനം രോഗികളുടെയും രക്ത പരിശോധനകള്‍ ആവശ്യമാണ്. ഇതനുസരിച്ച് ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി ചെന്ന് ലാബില്‍ രക്തം നല്‍കിയാല്‍ രക്തം സ്വീകരിച്ചതായി റസീറ്റ് കിട്ടാനും ഏറെനേരം ക്യൂ നില്‍ക്കണം. അതുകഴിഞ്ഞ് റിസള്‍ട്ട് ലഭിക്കാനും ഇതുതന്നെ അവസ്ഥ. കൗണ്ടറില്‍ സ്‌പെസിമിന്‍ ശേഖരിക്കാന്‍ ഒരാള്‍മാത്രമാണുള്ളത്. ലബോറട്ടിയിലെ വിവിധപരിശോധനകള്‍ക്കും ആവശ്യത്തിന് ടെക്‌നീഷ്യന്മാരില്ല. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇതാണ് ഇവിടുത്തെ അവസ്ഥ. എന്നിട്ടും പരിഹാരം കാണേണ്ടവര്‍ അജ്ഞതനടിക്കുകയാണ്.
ഇതേസമയം പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്ന ദിവസക്കൂലിക്കാര്‍ ആശുപത്രിയിലും കൗണ്ടറിലും നിരവധിയുണ്ട്. ഇതെല്ലാം രാഷ്ട്രീയനിയമനമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവരോട് കര്‍ശനമായി ഒന്നും പറയാന്‍ കഴിയുന്നില്ലത്രെ.

Comments

comments