Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജില്ലയില്‍ മാവോയിസ്‌ററ് സാന്നിദ്ധ്യം വീണ്ടും


കാഞ്ഞങ്ങാട്: കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം സജീവമായതായി സൂചന.
മലയോരങ്ങളിലെ ചില ആദിവാസി കോളനികളാണിവര്‍ താവളമാക്കുന്നതത്രെ. കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് ഇങ്ങനെ തമ്പടിക്കുന്നതെന്നാ ണ് സൂചന. കര്‍ണ്ണാടക വനമേഖലയാണിവരുടെ ഒളിസങ്കേതങ്ങള്‍. എന്നാല്‍ അടിയന്തിരചികിത്സകളും മറ്റും ആവശ്യമായിവരുന്ന ഇവര്‍ ഇവിടുത്തുകാരുടെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുന്നതായും സംശയിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിദ്ധ്യം വ്യക്തമായതിനെ തുടര്‍ന്ന് പോലീസിന് ജാഗ്രതാനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

Comments

comments