Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അറസ്റ്റിലായ ജോഷി തോമസ് നീലേശ്വരത്തെ ബ്ലേഡുകാരന്റെ ഏജന്റ്


കാഞ്ഞങ്ങാട്: ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ബന്തടുക്ക കരിവേടകം തുണ്ടത്തില്‍ ജോഷി തോമസിന്റെ കൂട്ടാളി നീലേശ്വരത്തെ ഒറ്റനമ്പര്‍ ബ്ലേഡ് മാഫിയ തലവന്‍. ഇയാളുടെ ഏജന്റ് രാജപുരം സ്വദേശിയും നീലേശ്വരം മെയിന്‍ ബസാറില്‍ കച്ചവടക്കാരനുമായ ഒരു യുവാവാണ് ജോഷി തോമസിന് വിസ തട്ടിപ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്.
ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ നീലേശ്വരം തെരുവിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഓഫീസ് ഹാള്‍ തരപ്പെടുത്തിക്കൊടുത്തതും ഇയാളാണ്. തെരഞ്ഞെടുക്കപ്പെട്ടവരോട് വിസയുടെ പണം നല്‍കാന്‍ ഏല്‍പ്പിച്ചതും ഇയാളെയാണ്. സംഭവത്തില്‍ ഇയാളെ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പോലീസ് ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസമായി മെയിന്‍ബസാറിലെ കട അടഞ്ഞുകിടക്കുകയാണ്. ജോഷി തോമസ് കോട്ടയത്ത് പിടിയിലായതോടെയാണ് നീലേശ്വരത്ത് റിക്രൂട്ട്‌മെന്റ് നടത്തി പണം തട്ടിയസംഭവം പുറത്തുവന്നത്.
മാധ്യമങ്ങളില്‍ ഇയാളുടെ പടം അച്ചടിച്ച് വന്നതോടെയാണ് നീലേശ്വരത്ത് റിക്രൂട്ട്‌മെന്റിന് ഹാജരായവര്‍ ജോഷിയെ തിരിച്ചറിഞ്ഞത്.
വെള്ളരിക്കുണ്ട് കൂരാംകുണ്ട് നരിക്കുഴിയില്‍ മാത്യു ജോസഫാണ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ ജോഷി തോമസിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുപോലെ നിരവധി പേര്‍ ജോഷി തോമസിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്. പാല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലുപേരില്‍ നിന്നായി 15 ലക്ഷം രൂപ തട്ടിയ പരാതിയിലാണ് ജോഷി തോമസിനെ അറസ്റ്റ് ചെയ്തത്. ഇംഗ്ലണ്ടില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്തശേഷം ഏജന്റുമാര്‍ മുഖേനയാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങും. യുഎസിലേക്ക് സൗജന്യമായി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മെയിന്‍ബസാറിലെ വ്യാപാരിയെ ജോഷി തോമസ് തന്റെ അനുയായിയാക്കിയത്.
ഒറ്റനമ്പര്‍ ചൂതാട്ടത്തില്‍ നീലേശ്വരത്തെ ബ്ലേഡുകാരന്റെ മറ്റൊരു കൂട്ടാളി തമിഴ്‌നാട് സ്വദേശി സെന്തിലിനെ മാസങ്ങള്‍ക്ക് മുമ്പ് പുതിയകോട്ടയില്‍ നിന്നും ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയിരുന്നു.

Comments

comments