Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മൂന്നുവയസുകാരനെ ചിരവകൊണ്ട് അടിച്ചുകൊന്ന കേസില്‍ പിതാവ് കുറ്റക്കാരന്‍


രാജപുരം: മൂന്നുവയസുള്ള മകനെ നിലത്തടിച്ചും കഴുത്തുഞെരിച്ചും ചിരവകൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു(39)വാണ് മകനെ കൊലപ്പെടുത്തിയത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
2015 ജുലൈ 21 ന് രാത്രിയായിരുന്നു സംഭവം. രാത്രി പത്തോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ രാജു ഭാര്യ പത്മിനിയുമായി വഴക്കുണ്ടാക്കി. ഇതിനിടയില്‍ ഭാര്യയെ മര്‍ദ്ദിച്ചു. ശല്യം സഹിക്കാന്‍ കഴിയാതെ പത്മിനി എട്ട്മാസം പ്രായമുള്ള ഇളയകുട്ടി രാജേഷിനെയുമെടുത്ത് അയല്‍വാസിയായ മോഹനന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. ഈ സമയം മോഹനന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞ് രാഹുലിനെയുമെടുത്ത് മോഹനന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന രാജു ഭാര്യയെയും എട്ട്മാസം പ്രായമുള്ള കുട്ടിയെയും മോഹനന്റെ അമ്മ ചിറ്റ, ഭാര്യ കുംഭ, മകള്‍ സുജിത എന്നിവരെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും പുറത്താക്കി.
രാഹുലിനെയും കൊണ്ട് അകത്ത് കയറി വാതിലടച്ച് അടുക്കളയിലുണ്ടായിരുന്ന ചിരവകൊണ്ട് തലക്കടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് അടുത്ത വീട്ടിലെ തിലോത്തമയുടെ അടുക്കളയില്‍ കയറിയ രാജു ചോറ് ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു. തിലോത്തമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹോദരന്റെ മകന്‍ സുരേഷ് സ്ഥലത്തെത്തി. സുരേഷും തിലോത്തമയുടെ മകന്‍ രജിയും ചേര്‍ന്ന് രാജുവിനെ പിടികൂടി സ്ഥലത്തെത്തിയ രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ രാജന്‍ തോട്ടത്തിലിനെ ഏല്‍പ്പിക്കുകയായിരുന്നു. മോഷണം ഉള്‍പ്പെടെ രാജുവിന്റെ പേരില്‍ അഞ്ചോളം കേസുകള്‍ രാജപുരം പോലീസിലുണ്ട്.

Comments

comments