Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

യദ്യൂരപ്പ അടങ്ങുന്നില്ല; തിരഞ്ഞെടുപ്പ് ലംഘനം നടന്നെന്ന് പരാതി നല്‍കി


ബാംഗ്ലൂര്‍: സത്യപ്രതിജ്ഞ, രാജി, വീണ്ടും സത്യപ്രതിജ്ഞ. അന്ത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറിയ കര്‍ണാടകത്തിലേക്കായിരുന്നു കഴിഞ്ഞ വാരം ഇന്ത്യന്‍ രാഷ്ട്രീയം കണ്ണും കാതും കൂര്‍പ്പിച്ചത്. എന്നാല്‍ അങ്ങനെയൊന്നും വിട്ടു കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന് സൂചന നല്‍കി തിരഞ്ഞെടുപ്പ് ലംഘനാരോപണവുമായി ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ. പി അദ്ധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ.
വിജയ്പൂര്‍ ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളായ വിവിപാറ്റ് മെഷീനുകളുടെ കേയ്‌സുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതാണ് പരാതിക്ക് അടിസ്ഥാനം. വളരെ സുതാര്യമായിരുന്നു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്ന കര്‍ണാടക ഇലക്ഷന്‍ കമ്മീഷന്റെ അവകാശവാദമാണ് ഇതോടുകൂടി പൊളിഞ്ഞതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഒ.പി. റാവത്തിന് എഴുതിയ കത്തില്‍ യെദിയൂരപ്പ ആരോപിച്ചു.
എന്നാല്‍ ഇലക്ഷന്‍ കമ്മീഷന് വേണ്ടി കൊണ്ടുവന്നവയല്ല കണ്ടെടുത്ത വിവിപാറ്റ് കേയ്‌സുകളെന്ന് സ്‌റ്റേറ്റ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. മെഷീനോ, പേപ്പറോ, യൂണിക് നമ്പറോ കേയ്‌സുകളില്‍ ഉണ്ടായിരുന്നില്ല. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടെകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments