Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കത്‌വ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കൂറ്റന്റാലി


ശ്രീനഗര്‍: കത്‌വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികളെ അനുകൂലിച്ച് പുറത്താക്കപ്പെട്ട മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ റാലി. റാലിക്കിടെ കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ അധിക്ഷേപിച്ച മുന്‍ ബി.ജെ.പി മന്ത്രി ലാല്‍ സിങ്ങിന്റെ സഹോദരന്‍ രജീന്ദര്‍ സിങിനെതിരെ കേസെടുത്തു.
കത്‌വ പ്രതികളെ പിന്തുണച്ചുള്ള റാലിയില്‍ പങ്കെടുത്തുവെന്ന ആരോപണം വന്നതോടെ ഒരു മാസം മുന്നെ ലാല്‍ സിങ് കാശ്മീര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് ശേഷവും ഇയാള്‍ കാശ്മീരിലും കത്‌വയിലും കേസിലെ പ്രതികള്‍ക്ക് വേണ്ടി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഡോഗ്ര സ്വാഭിമാന്‍ എന്ന പേരില്‍ ഹിരനഗറില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിക്കിടെയാണ് കാശ്മീര്‍ മുഖ്യമന്ത്രിയെ ലാല്‍ സിങ്ങിന്റെ സഹോദരന്‍ രജീന്ദര്‍ സിങ് അധിക്ഷേപിച്ചത്.കാശ്മീരിലെ മുസ്ലിങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലാല്‍ സിങ് പ്രസംഗിക്കുമ്പോള്‍ ദേശീയപതാക പിടിച്ച് കൊണ്ട് രജീന്ദര്‍ സിങ് മെഹബൂബയെ അധിക്ഷേപിക്കുകയായിരുന്നു. പ്രസംഗ വീഡിയോ വൈറലായതോടെ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയാണ് നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഒരു മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കത്‌വ പോലീസ് കേസെടുക്കുകയും ചെയ്തു.

Comments

comments