Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിപ വൈറസ്: കേരളത്തില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്ന് കഫീല്‍ ഖാന്‍


ന്യൂഡല്‍ഹി: കേരളത്തില്‍ നിപ്പ വൈറസ് പടരുന്നത് കണക്കിലെടുത്ത് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ.കഫീല്‍ ഖാന്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ചത്.
‘ഫജര്‍ നമസ്‌കാരത്തിന് ശേഷം എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. കേരളത്തിലെ നിപ്പ വൈറസ് ബാധിച്ചവരുടെ മരണം എന്നെ വേട്ടയാടുന്നു. സോഷ്യല്‍ മീഡിയയിലൂടെ അറിയുന്ന കാര്യങ്ങള്‍ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ എന്നെ അനുവദിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു കഫീല്‍ ഖാന്‍ പറഞ്ഞു. രോഗികളെ പരിചരിച്ച ലിനി സിസ്റ്റര്‍ പ്രചോദനമാണ്. മനുഷ്യകുലത്തിന്റെ സേവനത്തിന് വേണ്ടി എന്റെ ജീവിതം മാറ്റി വയ്ക്കാന്‍ അല്ലാഹു അറിവും കരുത്തും പകരട്ടെ എന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 63 കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിശുരോഗ വിദഗ്ദനാണ് ഡോ.കഫീല്‍ ഖാന്‍. ഇദ്ദേഹത്തിന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ജയിലില്‍ നിന്നും ഏഴ് മാസത്തിന് ശേഷമാണ് കഫീല്‍ ഖാന്‍ പുറത്തിറങ്ങിയത്.

Comments

comments