Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ കോമ്പൗണ്ട് വീണ്ടും ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പാവുന്നു


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ട് വീണ്ടും ഇരുചക്രവാഹനങ്ങളുടെ ശവപ്പറമ്പായി.
വിവിധയിനം കേസുകളില്‍പ്പെട്ടും അപകടത്തില്‍പ്പെട്ടും സ്റ്റേഷന്‍ കോമ്പൗണ്ടിലെത്തിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ പകുതിയിലധികവും അവകാശികളില്ലാതെ ഉപേക്ഷിച്ചതാണ്. മറ്റുള്ളവ വിവിധ കേസുകളിലെ തൊണ്ടിമുതലാണ്. ഇവ യഥാസമയം നടപടികള്‍ക്ക് വിധേയമാക്കി വിട്ടുകൊടുക്കുകയോ അല്ലാത്തവ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുകയോ ചെയ്തിരുന്നുവെങ്കില്‍ പൊതുഖജനാവിന് നേട്ടമുണ്ടാവുകയും പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥലസൗകര്യം ആവുകയും ചെയ്യുമായിരുന്നു.
ഏതാനും വര്‍ഷംമുമ്പ് ഇതുപോലെ ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ പകുതിയോളം വാഹനങ്ങള്‍ ലേലം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിരുന്നു.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്റെ പിറകുവശത്ത് കൂട്ടിയിട്ടിരിക്കുകയാണ് ഇരുചക്രവാഹനങ്ങള്‍.

Comments

comments