Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മണല്‍പൊടി നിറഞ്ഞ് നഗരം; പൊടിതിന്ന് ജനങ്ങളും


കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം മൂലം നഗരം മണല്‍പൊടിയില്‍ മുങ്ങി. പൊടിതിന്ന് ജനങ്ങളും വലയുന്നു.
കാലവര്‍ഷം തുടങ്ങാന്‍ ഏതാനും ദിവസം മാത്രം അവശേഷിച്ചിരിക്കെ നഗരറോഡ് നിര്‍മ്മാണം തിരക്കിട്ട് നടക്കുന്നതിനാല്‍ എങ്ങും ചെളിനിറഞ്ഞ അവസ്ഥയാണ്. അതിനിടയില്‍ രണ്ടുദിവസമായി അനുഭവപ്പെടുന്ന കൊടുംചൂടില്‍ ഉണങ്ങിവരണ്ട മണ്ണ് തലങ്ങും വിലങ്ങും വാഹനം ഓടുമ്പോള്‍ പൊടിപടലങ്ങള്‍ നിറയുകയാണ്. മണ്‍പൊടിനിറഞ്ഞ വായുശ്വസിച്ച് ശ്വാസം മുട്ടുകയാണ് നഗരത്തിലെത്തുന്ന ജനങ്ങളും കച്ചവടക്കാരും. ട്രാഫിക് ഡ്യൂട്ടിനോക്കുന്ന പോലീസുകാരും ഹോംഗാര്‍ഡുമാരും ഇതിന്റെ തിക്തഫലം അനുഭവിക്കുന്നുണ്ട്. സാധാരണ ഹോംഗാര്‍ഡ്മാര്‍ രാവിലെ മൂന്നുമണിക്കൂര്‍ ഡ്യൂട്ടി ചെയ്താല്‍ പിന്നെ മൂന്നുമണിക്കൂര്‍ വിശ്രമിക്കാം. വീണ്ടും മൂന്നുമണിക്കൂര്‍ ഡ്യൂട്ടി ചെയ്യണം. എന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തുടര്‍ച്ചയായി ആറുമണിക്കൂറാണ് ഹംഗാര്‍ഡുകളുടെ ഡ്യൂട്ടി. ഉച്ചസമയത്ത് പീടികതിണ്ണകളില്‍ നിന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചും മൊബൈല്‍ ഫോണില്‍ സംസാരിച്ചുമാണ് സമയം പോക്കുന്നത്.

Comments

comments