Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അന്യസംസ്ഥാന തൊഴിലാളികളുടെ താമസം വവ്വാലുകള്‍ക്ക് സമീപം


കാസര്‍കോട്: നിപാ വൈറസ് വവ്വാലുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നതെന്ന വിവരം പുറത്തുവന്നതോടെ വവ്വാലുകള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന മരത്തിനടിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കഴിയുന്നത് ജനങ്ങളുടെ ആശങ്കയ്ക്കിടയാക്കുന്നു. ചെങ്കള പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ വവ്വാലുകള്‍ താവളമാക്കിയ മരത്തിനടിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥിരതാമസമാക്കിയതായി നാട്ടുകാര്‍ പറയുന്നു.
ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ഉജിതമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശത്ത് വൈറസ് ബാധിയുണ്ടായാല്‍ അത് തടയുക അസാധ്യമാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവരെ ക്വാര്‍ട്ടേഴ്‌സുകളിലേക്കോ അനുയോജ്യമായ പാര്‍പ്പിടങ്ങള്‍ കണ്ടെത്തുകയോ ചെയ്ത് അവിടേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

comments