Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജില്ലാ ആശുപത്രി മുറ്റത്ത് ഇന്റര്‍ലോക്ക് പാകുന്നു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മുറ്റത്ത് ഇന്റര്‍ലോക്ക് പാകുന്ന ജോലികള്‍ ആരംഭിച്ചു.
2005 ല്‍ ആശുപത്രി ഉദ്ഘാടനസമയത്ത് മുറ്റം ടാര്‍ ചെയ്ത് വെടിപ്പാക്കിയിരുന്നുവെങ്കിലും രണ്ടുവര്‍ഷത്തിനകം ഇത് പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയുമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കയറി ഇറങ്ങുന്ന ഇവിടെ അറ്റകുറ്റപണി നടത്തണമെന്ന് ജനങ്ങള്‍ വര്‍ഷങ്ങളായി മുറവിളികൂട്ടുകയുമായിരുന്നു. രോഗികളുമായി ആംബുലന്‍സ് എത്തിയാല്‍പോലും ആശുപത്രിമുറ്റം കുഴികള്‍ നിറഞ്ഞതായതിനാല്‍ ബുദ്ധിമുട്ടിലായിരുന്നു. രണ്ടുമൂന്നുവര്‍ഷമായി ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസും ഈടാക്കിവരുന്നുണ്ട്. എന്നിട്ടും ആശുപത്രിമുറ്റം അതേപടിയായിരുന്നു. ഇതുസംബന്ധിച്ച് നിരന്തരം പത്രവാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇന്റര്‍ലോക്ക് പാകാന്‍ ജില്ലാ പഞ്ചാത്ത് തീരുമാനിച്ചത്.

Comments

comments