Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്തും ഡെങ്കിപനിഭീഷണി: ജില്ലാ ആശുപത്രിയില്‍ ചികിത്സാസൗകര്യം വിപുലമായി


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാപ്രദേശത്തും ഡെങ്കിപനി ഭീഷണി.
കഴിഞ്ഞ ദിവസം പനിബാധിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെമ്മട്ടംവയല്‍ സ്വദേശിക്കും ആലയി സ്വദേശിക്കും ഡെങ്കിപ്പനിയാണെന്ന് കണ്ടെത്തി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പെരുകിവരുന്ന പനിഭീഷണി നേരിടാന്‍ ജില്ലാ ആശുപത്രിയില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ക്കായി ലാബ് സൗകര്യങ്ങളും വിപുലപ്പെടുത്തി. കിഴക്കന്‍ മലയോരഭാഗങ്ങളില്‍ നിന്നും പനിബാധിച്ച നിരവധിപേരാണ് ദിവസവും ജില്ലാ ആശുപത്രിയിലെത്തുന്നത്. എന്നാല്‍ ഇതിന്റെ എത്രെയോ ഇരട്ടിയാണ് കാഞ്ഞങ്ങാട്ടെയും മംഗലാപുരത്തേയും സ്വകാര്യാശുപത്രികളിലെത്തുന്നത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയും ലാബ് പരിശോധനകളും എല്ലാം സൗജന്യമായിട്ടും ചെറിയൊരുശതമാനം മാത്രമേ ജില്ലാ താലൂക്ക് ആശുപത്രികളിലെത്തുന്നുള്ളൂ. അതുകൊണ്ട് തന്നെ പനിബാധിതരുടെയും അതില്‍തന്നെ ഡെങ്കിപ്പനി ബാധിച്ചവരുടെയും കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ല.

Comments

comments