Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സദ്യക്കിടെ പോക്കറ്റടി; പ്രതി പിടിയില്‍


രാജപുരം: വിവാഹചടങ്ങിനിടയില്‍ യുവാവിന്റെ പോക്കറ്റടിച്ച മധ്യവയസ്‌ക്കന്‍ തൊണ്ടിസഹിതം പിടിയില്‍.
കഴിഞ്ഞ ദിവസം പാണത്തൂര്‍ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ പാണത്തൂരിലെ പ്രസന്ന പ്രസാദിന്റെ 550 രൂപയടങ്ങിയ പേഴ്‌സ് പോക്കറ്റടിച്ച കാഞ്ഞങ്ങാട് ബല്ല സ്വദേശി സന്തോഷ് ബാബുവിനെയാണ് (52) നാട്ടുകാര്‍ കയ്യോടെ പിടികൂടിയത്. പോലീസില്‍ ഏല്‍പ്പിച്ച ഇയാള്‍ക്കെതിരെ കേസെടുത്തു.
ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കാതെ എത്തിയ ഇയാള്‍ മദ്യപിക്കാന്‍ പണത്തിനായാണത്രെ പോക്കറ്റടിച്ചത്.

Comments

comments