Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്‍സ്റ്റാള്‍മെന്റ് വ്യാപാരിയുടേത് ആത്മഹത്യാശ്രമമെന്ന് സൂചന


കാഞ്ഞങ്ങാട്: ദുരൂഹസാഹചര്യത്തില്‍ നാല്‍പ്പത്തിയേഴുകാരന്‍ വിഷം അകത്തുചെന്ന് അവശനായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുശാല്‍ നഗര്‍ കൊവ്വലിലെ വെങ്കിടേഷ് വിഷം ഉള്ളില്‍ ചെന്ന് അവശനായ സംഭവത്തില്‍ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ആരോ മനഃപൂര്‍വ്വം വിഷം കൊടുത്തുവെന്നതിനാണ് കേസെടുത്തത്. എന്നാല്‍ വെങ്കിടേഷ് സ്വയം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിലെ നിഗമനം.
വര്‍ഷങ്ങളായി വസ്ത്രങ്ങള്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ നല്‍കുകയും സാമ്പത്തീക ഇടപാടുകള്‍ നടത്തിവരികയും ചെയ്തിരുന്ന വെങ്കിടേഷിന് പെട്ടെന്ന് അസുഖം ബാധിച്ച് മംഗലാപുരത്ത് ചികിത്സ നടത്തിയതിലൂടെ ആറുലക്ഷത്തോളം രൂപ ചിലവായി. ഇതോടെ വ്യാപാരം സ്തംഭിച്ചു. സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ട വെങ്കിടേഷ് താന്‍ മരിക്കുമെന്ന് പലരോടും പറഞ്ഞിരുന്നുവത്രെ. ഇതിനിടയിലാണ് വിഷം അകത്തുചെന്ന് ആശുപത്രിയിലാവുന്നത്. പരിയാരത്ത് ഇപ്പോഴും ചികിത്സ തുടരുന്ന വെങ്കിടേഷ് സംസാരിച്ച് തുടങ്ങിയിട്ടില്ലാത്തതിനാല്‍ പോലീസിന് കൂടുതല്‍ മൊഴിയെടുക്കാനും കഴിയുന്നില്ല.

Comments

comments