Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു


കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില എണ്‍പതിലേക്ക് അടുക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്.
രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ദ്ധിക്കുന്നതാണ് ഇന്ത്യയിലും ഇന്ധന വില കൂടാന്‍ കാരണം. നാല് വര്‍ഷത്തെ ഉയരത്തിലാണ് ക്രൂഡോയില്‍ വില.
കൊച്ചിയില്‍ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയിലുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില.

Comments

comments