Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചാര്‍ട്ടര്‍ വിമാനത്തിന് അനുമതിയില്ല; ഇതെന്ത് ജനാധിപത്യമെന്ന് ഗുലാംനബി


ബാംഗ്ലൂര്‍: ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ബാംഗ്ലൂരിലെ റിസോര്‍ട്ടില്‍നിന്ന് മാറ്റേണ്ടിവന്നതെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഗുലാംനബി ആസാദ് രംഗത്ത്. വ്യോമമാര്‍ഗം എംഎല്‍എമാരെ കേരളത്തിലെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും, ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതായും ഗുലാംനബി ആസാദ് ആരോപിച്ചു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ബാംഗ്ലൂരില്‍നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ആസാദിന്റെ പ്രതികരണം.
ബാംഗ്ലൂരിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന എംഎല്‍എമാര്‍ക്കുനേരെ ഭീഷണി ഉയര്‍ന്നതോടെയാണ് അവരെ മാറ്റേണ്ടിവന്നത്. വ്യോമമാര്‍ഗം ഇവരെ കേരളത്തിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍, പ്രത്യേക വിമാനത്തിന് അനുമതി ലഭിച്ചില്ല. അങ്ങനെയാണ് റോഡുമാര്‍ഗം അവര്‍ ഹൈദരാബാദിലേക്കു പോയത്. ഇതാണോ ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കേണ്ടത്? ഭരണഘടനയില്‍ ഇനി ആര്‍ക്കും വിശ്വാസമില്ല എന്നതാണ് സത്യം. ഇനി ആകെ വിശ്വാസമുള്ളത് നീതിന്യായ വ്യവസ്ഥയില്‍ മാത്രം -ഗുലാംനബി ആസാദ് പറഞ്ഞു.
ഇതിനിടെ, കോണ്‍ഗ്രസ്–ജെഡിഎസ് എംഎല്‍എമാരുമായി കൊച്ചിയിലേക്ക് പറക്കാനിരുന്ന ചാര്‍ട്ടേഡ് വിമാനത്തിന് അവസാന നിമിഷം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി ജനതാദളും രംഗത്തെത്തി. അതേസമയം, ചാര്‍ട്ടേഡ് വിമാനങ്ങളുടെ ആഭ്യന്തര സര്‍വീസുകള്‍ക്ക് ഡിജിസിഎയുടെ അനുമതി ആവശ്യമില്ലെന്ന് വ്യോമയാന മന്ത്രാലയം പ്രതികരിച്ചു.

Comments

comments


Fatal error: Internal zval's can't be arrays, objects or resources in Unknown on line 0