Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

തോയമ്മല്‍ ജാനകി വധം: പ്രതി കാരാട്ടുവയലില്‍ ജീവനൊടുക്കി


ചെമ്മട്ടംവയല്‍ : തോയമ്മ ലിനടുത്ത് കവ്വായിയിലെ ടി.വി.ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തോയമ്മല്‍ പുതുവൈയിലെ മധു(34) തൂങ്ങിമരിച്ചു.
കാരാട്ടുവയലിലെ വെങ്കിടേഷ് നായ്ക്കിന്റെ ആളൊഴിഞ്ഞ തെങ്ങിന്‍പറമ്പില്‍ ഇന്ന് ഉച്ചയോടെയാണ് മധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ജാനകി വധക്കേസിന്റെ വിചാരണയ്ക്ക് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്ന മധുവിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ദിവസങ്ങളായി മധുവിനെ തപ്പുകയായിരുന്നു പോലീസ്. 2015 നവംബര്‍ 11 നാണ് മധു ജാനകിയെ വീട്ടിനുള്ളില്‍ വെച്ച് തലക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തപ്പോള്‍ കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കര്‍ണാടക ധര്‍മ്മസ്ഥലയിലെ ക്ഷേത്രസത്രത്തില്‍ നിന്നാണ് മധുവിനെ നാലാംദിവസം പോലീസ് പിടികൂടിയത്.
തൊട്ടു തലേ ദിവസം ചൊവ്വാഴ്ച മാവുങ്കാല്‍ ആനന്ദാശ്രമത്തില്‍ വച്ചു മുന്‍പരിചയമുള്ള മധുവിനെ കണ്ടപ്പോള്‍ പറമ്പ് വൃത്തിയക്കാനും തേങ്ങ പൊറുക്കിവെക്കാനും ജോലിക്ക് വരുമോയെന്ന് ജാനകി ചോദിച്ചു. പണി ഏറ്റ മധു പിറ്റേന്നാള്‍ രാവിലെ 8.30 ഓടെ തോയമ്മലിലെ വീട്ടിലെത്തി. നൂറു രൂപ കൊടുത്തിട്ട് ജില്ലാ ആസ്പത്രിക്കടുത്തുള്ള ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ച് വരാന്‍ ജാനകി നിര്‍ദ്ദേശിച്ചു. അവിടെ ദോശയേ ഉണ്ടാകുകയുള്ളൂവെന്നും അതെനിക്ക് ഇഷ്ടമല്ലെന്നും പറഞ്ഞ മധുവിനോട്, എന്നാല്‍ ഇവിടെ കപ്പയുണ്ടെന്നും അത് കഴിച്ചോളാനും ജാനകി പറഞ്ഞു. ഇതിനിടെ നൂറുരൂപ മധു ജാനകിയ്ക്ക് തിരികെ കൊടുത്തു. മുറ്റത്ത് നിന്ന് രണ്ടു പേരും വീട്ടിനകത്തേക്ക് കയറി. കിടപ്പുമുറിയിലെ ഷെല്‍ഫ് തുറന്ന് നൂറുരൂപ അതിനകത്ത് വയ്ക്കുന്നതിനിടെ ജാനകിയോട് മധു, 500 രൂപ തരണമെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ പണം തരില്ലെന്നു പറഞ്ഞ ജാനകി ഇയാളുടെ അമിതമായ മദ്യപാനത്തെ കുറ്റപ്പെടുത്തിയും സംസാരിച്ചു. അതൊന്നും പറയേണ്ടെന്ന് പറഞ്ഞ് മധു ജാനകിയെ തള്ളിവീഴ്ത്തി. ഷെല്‍ഫിനും കട്ടിലിനും ഇടയിലേക്ക് കമിഴ്ന്ന് വീണ ജാനകിയുടെ തലയില്‍ അവിടെയുണ്ടായിരുന്നു വാക്കത്തിയുടെ പിറക് ഭാഗം കൊണ്ട് ശക്തമായി അടിച്ചു. തലപൊട്ടി ചോര ഒഴുകുന്നതിനിടെ അവര്‍ നിലവിളിച്ചു. റേഡിയോയില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനാല്‍ ഈ നിലവിളി പുറത്താരും കേട്ടില്ല. ഇതിനിടെ അവിടെയുണ്ടായിരുന്ന ചൂരിദാറിന്റെ ഷാള്‍ കൊണ്ട് കഴുത്ത് വരിഞ്ഞ് മുറുക്കി. ബെഡ്ഷീറ്റ് എടുത്ത് മൂക്കും വായയും കെട്ടി. മരിച്ചെന്ന് ഉറപ്പായതോടെ ഷെല്‍ഫിലുണ്ടായിരുന്ന ബാഗില്‍ നിന്ന് എട്ടേമുക്കാല്‍ പവനും 1200 രൂപയും അടങ്ങിയ ലേഡീസ് പേഴ്‌സ് എടുത്ത് കടന്നുകളഞ്ഞു. നേരെ കാഞ്ഞങ്ങാട്ടെത്തി പേഴ്‌സില്‍ നിന്ന് 1200 രൂപയും ഒരു മോതിരവും എടുത്തു. മാലയും നാലു വളയും ആറ് മുക്കുപണ്ട വളയും പേഴ്‌സില്‍ ബാക്കിയുണ്ടായിരുന്നു. അതെല്ലാം പേഴ്‌സില്‍ തന്നെ ഇട്ട് നിത്യാനന്ദാശ്രാമത്തിലേക്കുള്ള ഇടുങ്ങിയ റോഡിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. അതിന് ശേഷം പറശിനിക്കടവിലേക്കും പിന്നീട് ധര്‍മസ്ഥലയിലേക്കും പോകുകയായിരുന്നു. മധു അവിവാഹിതനാണ്.

Comments

comments