Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മുഖ്യമന്ത്രി യദ്യൂരപ്പ നാളെ ഭൂരിപക്ഷം തെളിയിക്കണം


ന്യൂഡല്‍ഹി: ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി റദ്ദാക്കാന്‍ തയ്യാറാകാത്ത സുപ്രീംകോടതി നാളെ നാല് മണിക്ക് മുഖ്യമന്ത്രി യെദിയൂരപ്പ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ഉത്തരവിട്ടു.
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ, ഇക്കാര്യത്തിലെ നിയമവശം പിന്നീട് പരിശോധിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. വിശ്വാസ വോട്ട് കഴിയുന്നതിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കരുതെന്നും കോടതി ഗവര്‍ണറോട് നിര്‍ദ്ദേശിച്ചു.
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് നല്‍കിയ കത്ത് മുകുള്‍ റോത്തകി കോടതിയില്‍ ഹാജരാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് യെദിയൂരപ്പ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന വ്യക്തമായ വിശ്വാസം യെദിയൂരപ്പക്കുണ്ട്. പിന്തുണക്കുന്നവരുടെ പേരുകള്‍ തന്റെ കയ്യിലുണ്ട്. കോണ്‍ഗ്രസിന്റെയും ജനതാദള്‍ സെക്യൂലറിന്റെയും എം.എല്‍.എമാര്‍ തന്നെ വിളിച്ച് ബി.ജെ.പിയെ പിന്തുണക്കുമെന്ന് അറിയിച്ചതായും കോടതിയില്‍ മുകുള്‍ റോത്തകി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിന്റെ കത്തിലും പിന്തുണയ്ക്കുന്നവരുടെ പേരുകളുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. യെദിയൂരപ്പയുടെ കത്തില്‍ എം. എല്‍.എമാരുടെ ഒപ്പുകളില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. നാളെ നിയമസഭയില്‍ അവിശ്വാസം തേടാമോ എന്ന ചോദ്യത്തിനെ ആദ്യം എതിര്‍ക്കാതിരുന്ന മുകുള്‍ റോത്തകി എന്നാല്‍ പിന്നീട് തന്റെ നിലപാട് തിരുത്തി. കോണ്‍ഗ്രസ് ജെ.ഡി.എസ് അംഗങ്ങള്‍ ബാംഗ്ലൂരില്‍ ഇല്ലെന്നും വിശ്വാസ വോട്ടെടുപ്പിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം വരുന്നതിന് മുമ്പാണ് യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ പറഞ്ഞു. ഈ കത്തിന്റെ നിയമസാധുതയും സിംഗ്‌വി ചോദ്യം ചെയ്തു. തന്നെ പിന്തുണക്കുന്നവരുടെ പേരുകള്‍ ഹാജരാക്കാന്‍ യെദിയൂരപ്പയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ 117 എം.എല്‍.എമാരുടെ ഒപ്പുകളോടെയാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എന്നിട്ടും ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കാമെന്നും എല്ലാ എം.എല്‍. എമാര്‍ക്കും ഹാജരാകാനുള്ള സൗകര്യം ഒരുക്കാമെന്നും കോടതി ഉറപ്പ് നല്‍കി.

Comments

comments