Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജഴ്‌സി പരസ്പരം കൈമാറി പാണ്ഡ്യയും രാഹുലും


മുംബൈ: കഴിഞ്ഞ ദിവസത്തെ മുംബൈ പഞ്ചാബ് മത്സരത്തിന് ശേഷം മറ്റൊരു അപൂര്‍വ നിമിഷത്തിനാണ് വാംഖഡേ സ്‌റ്റേഡിയം സാക്ഷിയായത്.
മത്സരശേഷം മുംബയ് താരമായ ഹര്‍ദിക് പാണ്ഡ്യയും പഞ്ചാബ് താരം കെ.എല്‍ രാഹുലും ജഴ്‌സികള്‍ പരസ്പരം കൈമാറിയത് ഐ.പി.എല്ലില്‍ ചരിത്രമുഹുര്‍ത്തമാണ്. ഫുട്‌ബോളില്‍ താരങ്ങള്‍ ജഴ്‌സികള്‍ പരസ്പരം കൈമാറാറുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ക്രിക്കറ്റിനോടുള്ള ബഹുമാനത്തിന്റെ ഒരു അടയാളമാണ് ഈ നിമിഷമെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. അതേസമയം ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബയ്‌ക്കെതിരെ പഞ്ചാബ് മൂന്ന് റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബയ് പൊള്ളാര്‍ഡിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ 186 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. പഞ്ചാബിനായി അര്‍ദ്ധ സെഞ്ച്വറി നേടിയ കെ.എല്‍.രാഹുല്‍ (60 പന്തില്‍ 94) മികച്ച പ്രകടനം കാഴ്ചവച്ചു. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനും മുംബൈക്കായി.

Comments

comments