Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട


ബ്രസീലിയ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ പിഎസ്ജിയുടെ ഡാനി ആല്‍വേസിന് ട്വിറ്റയുടെ ടീമില്‍ ഇടംനേടാനായില്ല. റഷ്യയില്‍ അടുത്തമാസമാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.
പൗളീനോ, നെയ്മര്‍, ഫെര്‍മീന്യോ, കുട്ടീന്യോ, വില്ല്യന്‍ ഫെര്‍ണാണ്ടീന്യോ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമിനായി ടിറ്റെ അണിനിരത്തിയിരിക്കുന്നത്.
അതിനൊപ്പം കഴിഞ്ഞ ലോകകപ്പ് സെമിയില്‍ സ്വന്തം നാട്ടില്‍ 17 ന് ജര്‍മനിയോടേറ്റ തോല്‍വി മറക്കാനും ഈ ലോകകപ്പ് കിരീടം ബ്രസീലിന് നിര്‍ണായകമാണ്. കോസ്റ്റാറിക്ക, സെര്‍ബിയ, സ്വിറ്റ്‌സര്‍ലണ്ട്, എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഇ യിലാണ് ബ്രസീല്‍. ജൂണ്‍ 17 നാണ് അവരുടെ ആദ്യ മത്സരം.

Comments

comments