Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം


കോഴിക്കോട് : മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. കൊടുവള്ളിക്കടുത്ത്കിഴക്കോത്ത് പന്നൂരിലാണ് സംഭവം. അയല്‍വാസി ഉള്‍പ്പെടെയുള്ള ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.
ജനുവരി 30നാണ് പീഡനം നടന്നത്. വീട്ടമ്മ സംഭവം പുറത്തുപറഞ്ഞതോടെ കഴിഞ്ഞ ചൊവ്വാഴ്ച കൊടുവള്ളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ പ്രതികള്‍ പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മാനസികമായി തകര്‍ന്ന യുവതി പിന്നീടാണ് വിവരം ഭര്‍ത്താവിനോട് പറയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെടുന്നത്. പരിസരവാസികള്‍ തന്നെയാണ് പ്രതികള്‍ എന്നും പരാതിയില്‍ പറയുന്നു.
നടപടിയെടുക്കുന്നതില്‍ പോലീസ് വൈകിപ്പിച്ചതായി പരാതിയുണ്ട്. പരാതി ലഭിച്ച് ഒരു ദിവസത്തിനു ശേഷമാണ് പോലീസ് യുവതിയെ വൈദ്യപരിശോധനക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാനാണ് കേസെടുക്കുന്നത് വൈകിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രതികള്‍ ആരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

Comments

comments