Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മൗനിബാബയുടെ സ്വത്ത് തട്ടിയെന്ന് പ്രചരണം; സിനിമാസംവിധായകന്‍ കോടതിയില്‍


കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ കണ്ണാടിപ്പാറ മൗനീബാബ ആശ്രമത്തിന്റെ സ്ഥലം വ്യാജരേഖയുണ്ടാക്കി യുവാവ് തട്ടിയെടുത്തുവെന്ന് പ്രചരിപ്പിക്കുകയും സ്ഥലത്തിന്റെ നികുതിയടക്കല്‍ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് എട്ടുപേര്‍ക്കെതിരെ യുവാവ് ഹോസ്ദുര്‍ഗ് കോടതിയില്‍ സ്വകാര്യഅന്യായം ഫയല്‍ ചെയ്തു.
സിനിമാനടനും സഹസംവിധായകനുമായ ചെറുവത്തൂര്‍ കുട്ടമത്തെ അപ്പുവിന്റെ മകന്‍ കെ.ടി.സുധാകരനാണ്(41) കേസ് ഫയല്‍ചെയ്തത്. കൊടക്കാട് ആനിക്കാടിയിലെ കുഞ്ഞിരാമന്‍ നമ്പ്യാരുടെ മകന്‍ സി.രാമകൃഷ്ണന്‍ (51), കൊടക്കാട് വലിയപറമ്പിലെ അപ്പുമാസ്റ്ററുടെ മകനും റിട്ട. പട്ടാളക്കാരനുമായ എം.നാരായണന്‍ (60), കൊടക്കാട് ചന്ദ്രമതിയുടെ മകന്‍ സി.സുധീര്‍(43), ആനിക്കാടിയിലെ റിട്ട.കനറാബാങ്ക് ഉദ്യോഗസ്ഥന്‍ വിജയന്‍ (68), കണ്ണാടിപ്പാറയിലെ റിട്ട. ഉദ്യോഗസ്ഥനായ പി.സി.കെ.നമ്പ്യാര്‍ (70), കൊടക്കാട് വലിയപറമ്പിലെ റിട്ട. ബി.എസ്.എന്‍.എല്‍ എഞ്ചിനീയര്‍ എം.ഗംഗാധരന്‍(65), കൊടക്കാട്ടെ റിട്ട. ഹെഡ്മാസ്റ്റര്‍ കെ.കെ.ജനാര്‍ദ്ദനകുറുപ്പ്(63), വലിയപറമ്പിലെ രാമന്റെ മകന്‍ ശങ്കരന്‍(60) എന്നിവര്‍ക്കെതിരെയാണ് അഭിമാനക്ഷതം വരുത്തിയതിന് പ്രതികളെ ശിക്ഷിക്കണമെന്നും പത്തുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സുധാകരന്‍ അഭിഭാഷകനായ ഗംഗാധരന്‍ കുട്ടമത്ത് മുഖേന ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(ഒന്ന്) യില്‍ അന്യായം ഫയല്‍ചെയ്തത്. മൗനിബാവയുടെ ആത്മകഥയെഴുതിയ കെ.ടി.സുധാകരന് ബാവയുടെ ഭാര്യ സാവിത്രി അമ്മ അവര്‍ക്ക് മൗനീബാവ എഴുതിവെച്ച ഒസ്യത്തായി ലഭിച്ച ആശ്രമം സ്വത്തുക്കളില്‍ നിന്നും അഞ്ചേക്കര്‍ സ്ഥലം ഇഷ്ടദാനമായി നല്‍കിയിരുന്നു. ഇതനുസരിച്ച് സ്ഥലത്തിന്റെ നികുതിയടക്കാന്‍ ചെന്നപ്പോള്‍ രേഖവ്യാജമാണെന്ന് പറഞ്ഞ് റവന്യൂ അധികൃതര്‍ മടക്കുകയായിരുന്നുവത്രെ. ഇതിനിടയില്‍ ആശ്രമം സംരക്ഷണ സമിതിയെന്ന പേരില്‍ പ്രതികള്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയും ഫഌക്‌സുകളും ബാനറുകളും എഴുതി സമരപ്രഹസനം സൃഷ്ടിച്ചുവെന്നും ഇതിനെതിരെ താന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെതുടര്‍ന്ന് കളക്ടര്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന അന്വേഷണം നടത്തി ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയത്രെ.
തുടര്‍ന്ന് സ്ഥലത്തിന് വില്ലേജ് ഓഫീസര്‍ നികുതി സ്വീകരിച്ച് റസീറ്റ് നല്‍കിയെന്ന് സുധാകരന്‍ തന്റെ സ്വകാര്യ അന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏതാനും സിനിമകളില്‍ വേഷമിട്ട സുധാകരന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പടത്തിന്റെ സഹസംവിധായകനും നടനുമാണ്.

Comments

comments