Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മൃതദേഹം ലിഗയുടേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധനാ ഫലം


തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തിയ ലിത്വാനിയക്കാരി ലിഗ സ്‌ക്രോമാനെയാണ് കോവളത്ത് കണ്ടല്‍ക്കാട് നിറഞ്ഞ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡി.എന്‍.എ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്.
ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് ഉടന്‍തന്നെ പോലീസിന് കൈമാറും.
അതേസമയം, ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജനാണ് പോലീസിന് വിവരം നല്‍കിയത്. കഴുത്തിലെ എല്ലുകള്‍ക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മപരിശോധനയില്‍ ശ്വാസംമുട്ടിച്ചതിന്റെ സൂചനകളുണ്ട്. പക്ഷേ ശരീരത്തില്‍ ഒരിടത്തും മുറിവുകളോ പാടുകളോ കാണപ്പെടുന്നില്ല. ശ്വാസകോശത്തിലും ക്ഷതമേറ്റതിന്റെ ലക്ഷണമില്ല.
പുറത്ത് നിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള ചെന്തിലക്കരയിലെ കണ്ടല്‍ക്കാട്ടിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്താല്‍ ചുറ്റപ്പെട്ട ആ പ്രദേശത്ത് കോവളം ലൈറ്റ്ഹൗസില്‍ നിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവിലൂടെയോ, വള്ളം തുഴഞ്ഞോ മാത്രമേ എത്താനാവൂ. സ്ഥലപരിചയമില്ലാത്ത വിദേശിക്ക് തനിച്ച് എത്തിച്ചേരാന്‍ കഴിയില്ലെന്നതിനാല്‍ ബീച്ചില്‍ ഒറ്റപ്പെട്ട് നടക്കുകയായിരുന്ന ലിഗയെ വശീകരിച്ച് അവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവിടേക്കുള്ള വഴികളിലുള്ള ഹോട്ടലുകളിലെ സി. സി ടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് പോലീസിന് തലവേദനയാണ്.

Comments

comments