Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വ്യാജപാസ്‌പോര്‍ട്ട് സമ്പാദിച്ച ക്രിമിനല്‍ കേസ് പ്രതിക്കെതിരെ വീണ്ടും കേസ്


കാഞ്ഞങ്ങാട്: ഒരു പാസ്‌പോര്‍ട്ടുള്ള കാര്യവും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യവും മറച്ചുവെച്ച് വ്യാജവിലാസത്തില്‍ രണ്ടാമതൊരു പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു.
മാണിക്കോത്ത് തെക്കേപുറത്തെ പരേതനായ കുഞ്ഞഹമ്മദ് പടിഞ്ഞാറിന്റെ മകന്‍ ഷമീറിനെതിരെയാണ് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ പരാതിപ്രകാരം ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. നിലവില്‍ ബി.5370228 നമ്പര്‍ പാസ്‌പോര്‍ട്ടുള്ള ഷെമീര്‍ ഇക്കാര്യങ്ങളും ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ ഏതാനും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് താനെന്നകാര്യവും മറച്ചുവെച്ച് ഷമീര്‍, തലിച്ചാലം, പിതാവ് ടി.എം.അഹമ്മദ്, തെക്കേപ്പുറം എന്നവിലാസത്തില്‍ കഴിഞ്ഞവര്‍ഷം ജുലൈ 25 ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ കെ. 0373679 എന്ന നമ്പറില്‍ ഒരുപാസ്‌പോര്‍ട്ട് കൂടി സമ്പാദിച്ച് ഗള്‍ഫിലേക്ക് കടന്നുവെന്നാണ് കേസ്. പോലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു.

Comments

comments