Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥി പോലീസ് കേഡറ്റുകള്‍


കാഞ്ഞങ്ങാട്: മധ്യവേനലവധിക്കാല ക്യാമ്പ് സാമൂഹ്യക്ഷേമ പഠന രംഗത്ത് വിനിയോഗിച്ച് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍.
ചായ്യോം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളാണ് ഇന്ന് ക്യാമ്പിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലെത്തി ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച് പഠിച്ചത്. രാവിലെ പത്തുമണിയോടെ ഫയര്‍‌സ്റ്റേഷനിലെത്തിയ വിദ്യാത്ഥി പോലീസുകാര്‍ക്ക് ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സ്റ്റുഡന്‍സ് പോലീസ് ട്രെയിനി റിട്ടയേര്‍ഡ് എസ്.ഐ അപ്പുണ്ണി, അധ്യാപകരായ ടി.വി.ജയരാജന്‍, നിര്‍മ്മല, വനിതാപോലീസ് ഓഫീസര്‍ ആതിര എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

Comments

comments