Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പന്ത് ചുരണ്ടല്‍ വിവാദം: ഓസ്‌ട്രേലിയയുടെ മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി


മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗ്ല്ലന്‍ പിന്മാറി. മൂന്ന് വര്‍ഷംകൂടി കരാര്‍ ബാക്കി നില്‍ക്കെയാണ് മഗ്ല്ലന്‍ പിന്മാറിയത്.
ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചതിനു പിന്നാലെയാണ് വീണ്ടും ടീമിന് തിരിച്ചടിയായി മഗ്ല്ലന്റെ പിന്മാറ്റം. സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഒരു വര്‍ഷത്തേക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കിയിരുന്നു.
സ്മിത്തിനും വാര്‍ണര്‍ക്കും വിലക്കുമാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കാനുമാവില്ല. എല്ലാ പ്രാദേശിക, അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്നുമാണ് മൂന്ന് താരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Comments

comments