Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ചുട്ടുപൊള്ളുന്ന വേനല്‍ചൂടിന് നേരിയ ആശ്വാസമായി വേനല്‍മഴ


കാഞ്ഞങ്ങാട്: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിന് അല്‍പ്പം ആശ്വാസമായി ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചു.
ഇന്നലെ രാത്രിയാണ് മലയോരത്തും ജില്ലയിലെ വിവിധ ഭാഗങ്ങളിലും കുംഭമഴ പെയ്തത്. മധ്യകേരളത്തിലും ഇന്നലെ രാത്രി മഴ ലഭിച്ചു.
മുന്‍ വര്‍ഷങ്ങളിലും കേരളത്തില്‍ വ്യാപകമായി കുംഭമാസത്തില്‍ മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഏറെ വൈകി സംക്രമതലേന്നാണ് നാമമാത്രമായെങ്കിലും മഴ ലഭിച്ചത്. ഇനിയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വേനല്‍ചൂട് കുത്തനെ ഉയരുകയും ശുദ്ധജലസ്രോതസ്സുകളായ കിണറുകളും തോടുകളും നേരത്തെ വറ്റിവരളുകയും ചെയ്യുന്ന സാഹചര്യത്തില്‍ വേനല്‍മഴ കൂടിലഭിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ക്ക് കാരണമാവും. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ വേനല്‍ മഴയല്ലെന്നും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട അതിന്യൂനമര്‍ദ്ദമാണിതിന് കാരണമെന്നുമാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിശദീകരണം.

Comments

comments