യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഡി.എം.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
കാഞ്ഞങ്ങാട്: പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തറക്കല്ലിട്ട് ജനങ്ങളെ വിഡ്ഡികളാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
നിയമവിരുദ്ധമായും നിരുത്തരവാദപരമായും തറക്കല്ലിട്ട നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ കുന്നത്ത് അധ്യക്ഷം വഹിച്ചു. സുകുമാരന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു.