Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വനിതാ നേതാവിനെ പി.ആര്‍.ഒ അപമാനിച്ചു


കാസര്‍കോട്: പരാതിക്കാരായ രണ്ട് സ്ത്രീകളെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തിയ കോണ്‍ഗ്രസ് വനിതാ നേതാവിനെ അപമാനിച്ചു. ഇതുസംബന്ധിച്ച് പോലീസ് സ്‌റ്റേഷനിലെ പിആര്‍ഒയ്‌ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജമീല അഹമ്മദാണ് പിആര്‍ഒ വേണുഗോപാലനെതിരെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയത്.
ഒരു കേസുമായി ബന്ധപ്പെട്ട് സഹായത്തിനായാണ് പരാതിക്കാരായ രണ്ട് വനിതകളുമായി ജമീല പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതിനിടെ പിആര്‍ഒ വേണുഗോപാലന്‍ കമ്മീഷന്‍ ഏജന്റാണോ എന്ന് ചോദിച്ച് അവഹേളിക്കുകയും സ്‌റ്റേഷനിലേക്ക് കടക്കരുതെന്ന് പറഞ്ഞ് ശബ്ദമുയര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിക്കാരുടെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ചാണ് വേണുഗോപാലന്‍ തന്നെ അപമാനിച്ചതെന്ന് ജമീല പരാതിയില്‍ വ്യക്തമാക്കി.

Comments

comments