Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മദ്യശാലയില്‍ ബഹളം: കൊലക്കേസ് പ്രതി അറസ്റ്റില്‍


കാസര്‍കോട്: മദ്യശാലയില്‍ ബഹളം സൃഷ്ടിച്ച കൊലക്കേസ് പ്രതികള്‍ അടക്കമുള്ള അഞ്ചംഗ സംഘം പോലീസ് പിടിയിലായി.
മീപ്പുഗിരി സ്വദേശികളായ സന്ദീപ് (24), ശരത്ത് (25), അണങ്കൂര്‍ ലേഡീസ് ഹോസ്റ്റലിന് സമീപം താമസിക്കുന്ന ജീവന്‍ (25), അണങ്കൂര്‍ വിഗ്‌നേശ്വര നിലയത്തിലെ വിജേഷ് (23) അണങ്കൂരിലെ ശിവരാജ് (24) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ രാത്രി എട്ട് മണിയോടെ കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ മദ്യശാലയിലാണ് സംഘം മറ്റ് മദ്യഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ബഹളം വെച്ചത്. വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തെ സംഘം പരിഹസിക്കുകയും ചെയ്തു. ഇതോടെ ഇവരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
അറസ്റ്റിലായവരില്‍ രണ്ടു പേര്‍ കൊലക്കേസ് പ്രതികളാണ്. ഹൈവേ കാസിലില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഈ സംഘം ബാറിലേക്ക് വരികയും പോവുകയും ചെയ്യുന്നവരെ ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു.

Comments

comments