Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൂവം അളക്കല്‍ മാര്‍ച്ച് 19 ന്


കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാല്‍ ശ്രീമുളവനുര്‍ ഭഗവതി ക്ഷേത്ര പരിധിയിലുംബെമ്മണക്കോടന്‍ തറവാട് കോയ്മയിലുള്ളതും രാവണീശ്വരം – കൊട്ടിലങ്ങാട് അടുക്കത്തില്‍ തായല്‍തറവാട് ശ്രീവയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം എപ്രില്‍ ഒന്നുമതല്‍മൂന്നുവരെ നടക്കും.
കൂവം അളക്കല്‍ ചടങ്ങ് മാര്‍ച്ച് 19ന് നടക്കും. മാര്‍ച്ച് 31നാണ് കലവറ നിറക്കല്‍. മാര്‍ച്ച് 31 ന് രാത്രി 8 മണിമുതല്‍ തറവാട് തെയ്യം കൂടല്‍. തുടര്‍ന്ന് വിഷ്ണമൂര്‍ത്തി പൊട്ടന്‍ തെയ്യങ്ങളുടെ തിടങ്ങല്‍. എപ്രില്‍ ഒന്നിന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്. ഉച്ചക്ക് പകല്‍ 11 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. രാത്രി കൈവീത്. തുടര്‍ന്ന് വയനാട്ടുകുലവന്‍ തെയ്യംകൂടലും തോറ്റവും. എപ്രില്‍ 2 ന് പകല്‍ 3 മണിമുതല്‍ കാര്‍ന്നോന്‍ തെയ്യം വെള്ളാട്ടം. വൈകീട്ട് 6ന് കോരച്ചന്‍ തെയ്യത്തിന്റെവെള്ളാട്ടം. രാത്രി 9ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം. രാത്രി 11ന് വിഷ്ണുമുര്‍ത്തിയുടെ തിങ്ങല്‍. രാത്രി 12ന് ശ്രീവയനാടുകുലവന്‍തെയ്യത്തിന്റെ വെള്ളാട്ടം. എപ്രില്‍ 3ന് രാവിലെ 8 മണിമുതല്‍ കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 9ന് കോരച്ചന്‍തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 11ന് കണ്ടനാര്‍കേളന്‍ തെയ്യം പുറപ്പാട്, പകല്‍ 3ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കലും, തുടര്‍ന്ന് വിഷ്ണുമുര്‍ത്തിയുടെ പുറപ്പാട്, രാത്രി 10ന് മറപിളര്‍ക്കല്‍ തുടര്‍ന്ന് കൈവീത്.

Comments

comments