Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കോടതി വാറണ്ടുമായി ചെന്ന എസ്.ഐയേയും പാര്‍ട്ടിയെയും അക്രമിച്ച പ്രതിക്ക് 3000 രൂപ പിഴശിക്ഷ


കാഞ്ഞങ്ങാട്: അറസ്റ്റ് വാറണ്ടുമായിചെന്ന എസ്.ഐയേയും പാര്‍ട്ടിയേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതിക്ക് മൂവായിരം രൂപ പിഴശിക്ഷ.
ബല്ലാകടപ്പുറത്തെ മുഷ്താക്ക് മന്‍സിലിലെ ഹമീദിന്റെ മകന്‍ മുസമ്മലിനെ(25)യാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്. 2016 മെയ് 29 ന് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതിയില്‍ നിലവിലുള്ള ഒരു കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുമായി ചെന്ന ഹോസ്ദുര്‍ഗ് എസ്.ഐയായിരുന്ന ബിജു പ്രകാശിനെയും പാര്‍ട്ടിയെയും മുസമ്മില്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Comments

comments