Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മഡോണയിലെ പാചക വാതക വിതരണം താറുമാറായി


കാഞ്ഞങ്ങാട്: മഡോണ ഗ്യാസ് ഏജന്‍സിയില്‍ നിന്നുള്ള പാചകവാതക വിതരണം താറുമാറായി. മൂന്നുമാസമായി ഉപഭോക്താക്കള്‍ക്ക് കൃത്യമായി സിലിണ്ടര്‍ ലഭിക്കുന്നില്ല. അതേസമയം മംഗലാപുരത്തെ പ്ലാന്റില്‍ പാചകഗ്യാസിന് യാതൊരു ക്ഷാമവുമില്ല. ആവശ്യാനുസരണം ഉല്‍പ്പാദനം നടക്കുന്നുണ്ട്.
കാഞ്ഞങ്ങാട് ടൗണിലെ മഡോണ ഗ്യാസ് ഏജന്‍സി ഓഫീസിലും മാവുങ്കാല്‍ ദേശീയപാതയിലെ ഗോഡൗണിലും ദിനംപ്രതി നൂറുകണക്കിന് ഉപഭോക്താക്കള്‍ വന്നുമടങ്ങുകയാണ്.
ഇതിനിടയില്‍ ഉപഭോക്താക്കളില്‍ നിന്നും പ്രകോപനപരമായ നീക്കവും തുടങ്ങിയിട്ടുണ്ട്. ബുക്കിംഗ് അനുസരിച്ച് വീടുകളില്‍ കൃത്യമായി ഗ്യാസ് സിലിണ്ടര്‍ എത്താതായിട്ട് ആറുമാസത്തോളമായി. ഏറെദൂരത്തുനിന്നും കാലിസിലിണ്ടറുകളുമായി സ്വന്തം വാഹനങ്ങളിലും വാടകയ്ക്ക് വിളിക്കുന്ന വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും സിലിണ്ടറുമായി വരുന്ന ഉപഭോക്താക്കള്‍ സാമ്പത്തിക നഷ്ടവും സമയനഷ്ടവും സഹിക്കുന്നുണ്ട്. പലതവണ ഇത് തുടരുമ്പോഴും ഗ്യാസ് ലഭിക്കുന്നില്ല. പാചകവാതകത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇതിലൂടെ കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പട്ടണനിവാസികള്‍ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസം മാത്രമാണ് നാമമാത്രമായ സിലിണ്ടര്‍ കൊണ്ടുവരുന്നത്. മാവുങ്കാലിലെ ഗോഡൗണില്‍ സിലിണ്ടര്‍ വരുന്ന ദിവസം ജനങ്ങള്‍ തിക്കിതിരക്കുകയാണ്.
മറ്റെവിടെയും ഇല്ലാത്ത ക്ഷാമം മഡോണ ഗ്യാസ് ഏജന്‍സിയില്‍ മാത്രം അനുഭവപ്പെടുന്നത് ദുരൂഹത വളര്‍ത്തിയിട്ടുണ്ട്.
താറുമാറായ പാചകവാതക വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കള്‍ ജില്ലാകളക്ടറേയും ഓയില്‍ കോര്‍പ്പറേഷനേയും സമീപിക്കാനൊരുങ്ങുകയാണ്.

Comments

comments