Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഒളിച്ചോട്ട സീസണ്‍; ഒരു ജോഡി കൂടി സ്ഥലം വിട്ടു


പരപ്പ: മലയോരത്ത് ഒളിച്ചോട്ട സീസണ്‍. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ അരഡസനോളം ജോഡികള്‍ ഒളിച്ചോടി. ഇതില്‍ കന്നിക്കെട്ടുകാര്‍ മുതല്‍ കല്യാണപ്രായമായ മക്കളുള്ള അമ്മച്ചിമാര്‍വരെ ഒളിച്ചോടിയവരില്‍ ഉള്‍പ്പെടും.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മലയോരത്തുനിന്നും രണ്ടുജോഡികള്‍ ഒളിച്ചോടി വിവാഹം കഴിച്ചു. രണ്ടുജോഡികളും പ്രായപൂര്‍ത്തിയായവരായതിനാല്‍ വീട്ടുകാര്‍ക്ക് മറ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പുലിയംകുളത്തെ പെട്രോള്‍ പമ്പില്‍ മുമ്പ് ജോലിചെയ്തിരുന്ന യുവതി ഒളിച്ചോടി മതംമാറി അജാനൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചു. തലേന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ കനകപ്പള്ളിയിലെ വിദ്യാര്‍ത്ഥിനിയേയും കൂട്ടി സ്ഥലം വിട്ടു. സമ്പന്നകുടുംബത്തിലെ പെണ്‍കുട്ടി ബസ് ഡ്രൈവറോടൊപ്പം ഇറങ്ങിത്തിരിച്ചതില്‍ പ്രകോപിതരായ കുടുംബം ഡ്രൈവറുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി.
കമിതാക്കള്‍ ഏതോനാട്ടില്‍ കഴിയുമ്പോള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയവര്‍ ഇന്നലെ മുതല്‍ ജയിലിലാണ്. എന്‍.സി.പി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയും സ്വകാര്യ ബസ് ഡ്രൈവറുമായ വെള്ളരിക്കുണ്ടിലെ ജിസ് ജോസിനെയാണ് തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ വീടിനുസമീപത്തുനിന്നും നാലംഗസംഘം ബലമായി പിടിച്ച് ജീപ്പിലിട്ട് സ്ഥലം വിട്ടത്. എന്നാല്‍ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട സംഘം ഇന്നലെ രാജപുരം സ്റ്റേഷനില്‍ കീഴടങ്ങി. പിന്നീട് വെള്ളരിക്കുണ്ട് പോലീസിന് കൈമാറിയ കിഡ്‌നാപ്പ് സംഘത്തെ ഹോസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാലോം ചുള്ളിയിലെ പി.സി.സനോജ് (37), കനകപ്പള്ളിയിലെ എ.പി.ബിജു(37), കൊന്നക്കാട് കടവത്തുമുണ്ടയിലെ ഷൈന്‍ (36), കനകപ്പള്ളിയിലെ പി.വിനീഷ് കുമാര്‍ എന്നിവരാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജയിലിലായത്. ജിസിന്റെ സഹോദരന്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയായ സോനയെ പ്രണയിച്ച് കഴിഞ്ഞ ദിവസം കൂട്ടിക്കൊണ്ടുപോയതാണ് ജിസിനെ തട്ടിക്കൊണ്ടുപോകാന്‍ നാലാംഗസംഘത്തെ പ്രേരിപ്പിച്ചത്.

Comments

comments