Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഒരു കോടിയുടെ കുഴല്‍പ്പണവുമായി യാത്രക്കാരായ രണ്ടുപേര്‍ പിടിയില്‍


ഇരിട്ടി: കര്‍ണ്ണാടകയില്‍ നിന്നും രേഖകളില്ലാതെ കേരളത്തിലേയ്ക്കു കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേരെ പോലീസ് പിടികൂടി. ഇരിട്ടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണക്കാരെ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ എസ്‌ഐയുടെ നേതൃത്വത്തില്‍ കുന്നോത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കര്‍ണ്ണാടകയില്‍ നിന്ന് കണ്ണൂരിലേയ്ക്ക് വരുകയായിരുന്ന 2 ബസ്സുകളില്‍ നിന്നായി രണ്ടു പേരെ പിടികൂടിയത്.
കണ്ണൂരിലേയ്ക്ക് വരികയായിരുന്ന പി.കെ ട്രാവല്‍സ് ബസ്സില്‍ നിന്ന് 49 ലക്ഷം രൂപയുമായി ഉളിക്കല്‍ മാട്ടാറ കാലാങ്കിയിലെ കുളങ്ങര ഹൗസില്‍ സോണി(40), എ വണ്‍ ബസ്സില്‍ നിന്നും 45 ലക്ഷം രൂപയുമായി നിലമ്പൂര്‍ കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസില്‍ മുഹമ്മദ് അന്‍ഷാദ് (40) എന്നിവരെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കവറിലാക്കി ബസ്സില്‍ അലക്ഷ്യമായി എറിഞ്ഞ നിലയിലായിരുന്നു പണം.
ഇരുവരേയും ഇരിട്ടി സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

Comments

comments