Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ റോഡില്‍ വീണ്ടും ഗതാഗത കുരുക്ക് പതിവാകുന്നു


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനു മുന്നിലെ റോഡിലെ ഗതാഗത കുരുക്ക് വീണ്ടും സജീവമാകുന്നു.
മണല്‍ കടത്തിലും അപകടത്തിലും കസ്റ്റഡിയിലെടുക്കുന്ന ചെറുതും വലുതുമായ ലോറികള്‍ സ്റ്റേഷനു മുന്നിലെ റോഡരികില്‍ നീണ്ടകാലയളവില്‍ നിര്‍ത്തിയിടുന്നതു മൂലം ഈ വഴി കടപ്പുറം ഭാഗത്തേക്ക് കടന്നുപോകേണ്ട ബസ്സുകളും, ലോറികളും, ചെറുവാഹനങ്ങളും ഞെങ്ങിഞെരുങ്ങിയാണ് കടന്ന് പോവുന്നത്. ഇതു പലപ്പോഴും അപകടങ്ങള്‍ക്കും ബസ്സ് ജീവനക്കാര്‍ തമ്മിലുള്ള വഴക്കിനും കാരണമാവുന്നു. നേരത്തെ ഇവിടെ ഗതാഗത സ്തംഭനം പതിവായതോടെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന പരേതനായ അഡ്വ:ഗോപി ഹോസ്ദുര്‍ഗ് സബ്‌കോടതിയെ സമീപിച്ച് ഇവ നീക്കാനുള്ള ഉത്തരവ് വാങ്ങിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും റോഡരികില്‍ ഹോസ്ദുര്‍ഗ് ഹൗസിംഗ്‌സൊസൈറ്റിക്ക് മുന്‍വശം മുതല്‍ ആര്‍.ഡി ഓഫീസ് വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് ഗതാഗത കുരുക്കിനു കാരണമാവുകയാണ്.

Comments

comments