Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പ്രവീണ്‍തൊഗാഡിയയ്ക്ക് ഗുജറാത്തില്‍ വീടോ സ്ഥലമോ ഇല്ല; വീട് മകന്‍ ആകാശ് പ്രവീണിന്റെ പേരില്‍


കാഞ്ഞങ്ങാട്: വിശ്വ ഹിന്ദുപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറലും ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡണ്ടുമായ പ്രവീണ്‍തൊഗാഡിയയ്ക്ക് ഗുജറാത്തില്‍ വീടോ മറ്റുസ്ഥാവരജംഗമവസ്തുക്കളോ ഇല്ലെന്ന് ഇതുസംബന്ധിച്ച് ഗുജറാത്തില്‍ അന്വേഷണം നടത്തി തിരിച്ചെത്തിയ പോലീസ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതിയില്‍ റിപ്പോര്‍ട്ടുനല്‍കി.
2011 ഏപ്രില്‍ 30 ന് കാഞ്ഞങ്ങാട് പുതിയകോട്ട ടൗണ്‍ഹാളിന് മുന്നില്‍ നടന്ന ഹിന്ദു ഐക്യവേദി ആറാംസംസ്ഥാന സമ്മേളന പൊതുയോഗത്തില്‍ പ്രസംഗിക്കവെ വര്‍ഗ്ഗീയവിദ്വേഷം പരത്തുന്നവിധം പ്രകോപനപരമായി പ്രസംഗിച്ചുവെന്നതിന് ഹോസ്ദുര്‍ഗ് പോലീസ് 153 (എ) വകുപ്പുപ്രകാരം 520/11 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും കോടതിയില്‍ എത്താതിരുന്ന പ്രവീണ്‍തൊഗാഡിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വാറാണ്ടുമായി ഗുജറാത്തിലേക്ക് പോയ ഹോസ്ദുര്‍ഗ് പോലീസ് അദ്ദേഹം താമസിച്ചിരുന്ന അംദാബാദ് കോര്‍പ്പറേഷനിലെ അമ്പിളി സ്റ്റേഷന് സമീപത്തെ തല്‍താജ് നമ്പര്‍ 34, ഭാഗവത് ബംഗ്ലാവില്‍ ചെന്നുവെങ്കിലും അദ്ദേഹം ഇപ്പോള്‍ അവിടെ താമസമില്ലെന്നും സംഘടനാ പ്രവര്‍ത്തനവുമായി അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കുകയാണെന്നും ആണത്രെ വിവരം ലഭിച്ചത്. കൂടാതെ അംദാബാദ് കോര്‍പ്പറേഷനിലെ 34-ാം നമ്പര്‍ ഭാഗത് ബംഗ്ലാവ് പ്രവീണ്‍ തൊഗാഡിയയുടെ മകന്‍ ആകാശ് പ്രവീണിന്റെ ഉടമസ്ഥതയിലാണെന്നും കണ്ടെത്തി. കോര്‍പ്പറേഷന്‍ അധികൃതരില്‍ നിന്നും അതിനുള്ള സര്‍ട്ടിഫിക്കറ്റും വാങ്ങികോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അറസ്റ്റ് വാറണ്ടിന്മേല്‍ അനന്തരനടപടിക്കായി കേസ് നാളത്തേക്ക് മാറ്റി.

Comments

comments