Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജോലിസ്ഥലത്തേക്ക് പോയ കര്‍ണ്ണാടക സ്വദേശിയെ കാണാതായി


കാഞ്ഞങ്ങാട്: കര്‍ണ്ണാടകയില്‍ നിന്നും മകന്റെ താമസസ്ഥലത്തെത്തിയ 47കാരനെ കാണാനില്ലെന്ന് പരാതി.
മംഗലാപുരം പടുബദ്രി സ്വദേശിയും കോയമ്പത്തൂര്‍ എല്‍.ആന്‍.ടി കമ്പനിയിലെ ജോലിക്കാരനുമായ ദേപ്പയുടെ മകന്‍ കുശല(47)യെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. കുശലയുടെ മകന്‍ രോഹിത് ചിത്താരി വേങ്ങച്ചേരിയിലാണ് താമസം. രണ്ടുദിവസം മുമ്പ് ഇവിടുത്തേക്ക് വന്നതായിരുന്നുവത്രെ. രോഹിതിന്റെ വീട്ടില്‍ നിന്നും കോയമ്പത്തൂരിലെ ജോലിസ്ഥലത്തേക്കെന്ന് പറഞ്ഞ് പോയതാണത്രെ. രോഹിത് തന്നെയാണിയാളെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍കൊണ്ടുവിട്ടത്. എന്നാല്‍ ഇതുവരെ കോയമ്പത്തൂരോ പടുബദ്രിയിലോ എത്തിയിട്ടല്ലത്രെ. രോഹിതിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments

comments