Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാട്ടുതീ: 200 രൂപയ്ക്കുവേണ്ടി വിവരം മറച്ചുവെച്ചു


തേനി: കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ തമിഴ്‌നാട് വനംവകുപ്പിനെ കുടുക്കി രക്ഷപെട്ടയാളുടെ മൊഴി. മൂന്നു ദിവസമായി കാട്ടുതീയുള്ള വിവരം മറച്ചുവച്ചെന്നു സംഘാംഗം പ്രഭു പറഞ്ഞു. വനം ഉദ്യോഗസ്ഥര്‍ക്ക് 200 രൂപ വീതം നല്‍കിയാണു വനത്തില്‍ പ്രവേശിച്ചത്. ഈറോഡിലെ ടൂര്‍ ഇന്ത്യ ഹോളിഡേയ്‌സിനൊപ്പമാണ് പ്രഭു എത്തിയത്. തേനി എസ്പിയെടുത്ത മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ ക്ക് ലഭിച്ചു.
മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. വേണ്ട ജാഗ്രത പുലര്‍ത്താതെ സംഘത്തെ വനത്തില്‍ പ്രവേശിപ്പിച്ചതാണു ദുരന്തത്തിനു വഴിയൊരുക്കിയതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഞായറാഴ്ച രാത്രിയാണ് കുരങ്ങിണി വനമേഖലയിലെ തീപിടിത്തമുണ്ടായത്. പതിനൊന്നുപേര്‍ വെന്തുമരിച്ചു. ഉച്ചയ്ക്കുശേഷം മൂന്നോടെ തീപടര്‍ന്നു പിടിക്കുകയായിരുന്നു.

Comments

comments