Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കഞ്ചാവ് കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍


കുമ്പള: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഒരാളെ എക്‌സൈസ് പിടികൂടി. കന്യാപാടിയിലെ അഹ് മദ് ജംഷീറിനെ (20)യാണ് ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം അഹ് മദ് ജംഷീറും സുഹൃത്തും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെ മഞ്ചേശ്വരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയി.
ഇതോടെ എക്‌സൈസ് ഇരുവരെയും പിന്തുടരുകയായിരുന്നു. ഇതിനിടെ ബൈക്കിന് പിറകിലിരുന്ന അഹ് മദ് ജംഷീര്‍ കഞ്ചാവ് റോഡരികിലുള്ള കെട്ടിടത്തിലേക്ക് വലിച്ചെറിയുന്നതിനിടെ റോഡിലേക്ക് വീണു. പിന്തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം ജംഷീറിനെ പിടികൂടിയെങ്കിലും സുഹൃത്ത് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ജംഷീറിനെ പിന്നീട് അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയെ കണ്ടെത്തുന്നതിന് എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കി.

Comments

comments


Fatal error: Internal zval's can't be arrays, objects or resources in Unknown on line 0