Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

തമിഴ്‌നാട്ടില്‍ വിരല്‍ പതിപ്പിക്കുന്ന കാര്യം പോലും ബിജെപി മോഹിക്കേണ്ട- കനിമൊഴി


ചെന്നൈ: പെരിയാറിന്റെ പ്രതിമ ആക്രമിച്ചതിലൂടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിവിടുകയാണു ബിജെപി ചെയ്തതെന്നു ഡിഎംകെ എംപി കനിമൊഴി. പെരിയാറിനെ തൊട്ട് ബിജെപി നേതാക്കള്‍ കൈപൊള്ളിച്ചു. രജനികാന്തിന്റെ ആത്മീയരാഷ്ട്രീയത്തിനു തമിഴ്‌നാട്ടില്‍ ഇടം ലഭിക്കില്ലെന്നും കനിമൊഴി മാധ്യമങ്ങളോട്പറഞ്ഞു.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചു തമിഴ്‌നാട്ടില്‍സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി, പെരിയാറിന്റെ പ്രതിമകളെത്തൊട്ടതോടെ ദ്രാവിഡ രാഷ്ട്രീയത്തെ കൂടുതല്‍ സജീവമാക്കുകയാണു ചെയ്തത്. ബിജെപിക്ക് കൈപൊള്ളി. തമിഴ്‌നാട്ടില്‍ ഒന്നു വിരല്‍ പതിപ്പിക്കുന്ന കാര്യം പോലും അമ്പതു വര്‍ഷത്തേയ്ക്കു ബിജെപി മോഹിക്കണ്ടന്നും കനിമൊഴി പറഞ്ഞു. പെരിയാര്‍ മുന്നോട്ടുവെച്ച ദ്രാവിഡ രാഷ്ട്രീയം പറയാതെ ആര്‍ക്കും തമിഴ്‌നാട്ടില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ കഴിയില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.

Comments

comments