Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വിദ്യാര്‍ത്ഥിനി ഒളിച്ചോടി; കാമുകന്റെ സഹോദരനെ വിദ്യാര്‍ത്ഥിനിയുടെ കുടുംബം തട്ടിക്കൊണ്ടുപോയി


വെള്ളരിക്കുണ്ട്: കോളജ് വിദ്യാര്‍ത്ഥിനിയായ 18 കാരിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി. ഇരുവരും പ്രണയത്തിലാണ്. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറുടെ മൂത്തസഹോദരനെ ബൊലേറോ കാറിലെത്തിയ പെണ്‍കുട്ടിയുടെ സഹോദരനും പിതാവിന്റെ ജ്യേഷ്ഠന്റെ മകനും മറ്റും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി.
കനകപ്പള്ളിയിലെ സോന തോമസിനെ (18)യാണ് ചെറുപുഴ-ഒടയംചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ജിജോ തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിനൊടുവിലാണ് ജിജോയൊടൊപ്പം പോയതാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനു തൊട്ടുപിന്നാലെ ഇന്നലെ രാത്രി 8.30 മണിയോടെ ബസ് ഡ്രൈവര്‍ ജിജോയുടെ മൂത്തസഹോദരന്‍ ജിന്‍സ് ജോസഫിനെ പെണ്‍കുട്ടിയുടെ സഹോദരന്‍ ബിജു ചാമക്കാലായും പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനും മറ്റു ചിലരും ചേര്‍ന്ന് പിന്തുടര്‍ന്ന് ബൊലേറോ കാറില്‍ തട്ടിക്കൊണ്ടുപോയത്.
സംഭവത്തില്‍ ജിസ് ജോസഫിന്റെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയില്‍ തട്ടിക്കൊണ്ടുപോയവരും ബൊലേറോ വാഹനവും രാജപുരം പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയായ പുരുഷനും യുവതിയും ഒളിച്ചോടിയത് ഗൗരവമുള്ള കേസല്ല. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ജാമ്യം കിട്ടാത്ത കേസാണ്. ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ തട്ടിക്കൊണ്ടുപോയവര്‍ അകത്താവും. വാഹനവും കോടതിയില്‍ ഹാജരാക്കേണ്ടിവരും.

 

Comments

comments