Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്


വെളളരിക്കുണ്ട്: കാട്ടുപന്നികളുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു.
വെളളരിക്കുണ്ട് ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ എ.കെ. ജി നഗറിലെ മുരളീധരന്റെ ഭാര്യ രജനി (36)യെയാണ് പന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. റബ്ബര്‍ തോട്ടത്തില്‍ വെച്ച് പന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പന്നിയുടെ തട്ടേറ്റ് രജനിയുടെ വലതുകാല്‍ ഒടിഞ്ഞു. കാലിന്റെ മുട്ടിന് താഴെ മൂന്നിടത്ത് പൊട്ടലുണ്ട്. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയോരത്ത് പന്നികളുടെ ആക്രമണം പതിവായിട്ടുണ്ട്. ടാപ്പിങ് തൊഴിലാളികള്‍, റബ്ബര്‍ പാലെടുക്കാന്‍ പോകുന്നവര്‍, പുല്ലരിയാന്‍ പോകുന്നവര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെല്ലാം കാട്ടുപന്നികളുടെ കടുത്ത ഭീഷണിയിലാണ്. മുന്‍കാലങ്ങളില്‍ വെടിവെച്ചും പടക്കം വെച്ചും പന്നികളെ പിടികൂടി മാംസം വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളെ പിടികൂടുന്നത് ഗുരുതരമായ കുറ്റമായതോടെ പരസ്യമായി പന്നികളെ കൊല്ലാനും പിടികൂടാനും കഴിയുന്നില്ല. ആളുകളെകണ്ടാല്‍ പന്നിക്ക് ഭയവുമില്ല. വഴിയില്‍ പന്നികളെ കണ്ടാല്‍ മനുഷ്യര്‍ വഴിമാറി പോകേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

Comments

comments