Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിയോ എഞ്ചിന്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ്: ഇന്‍ഡിഗോ 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി


ന്യൂഡല്‍ഹി: നിയോ എഞ്ചിന്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ സര്‍വീസ് നടത്തരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ (ഡി.ജി.സി.എ) ഉത്തരവിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പറക്കുന്നതിനിടെ എഞ്ചിന്‍ തകരാറിലാകുന്ന സാഹചര്യത്തിലാണ് ഡി.ജി.സി.എയുടെ ഉത്തരവ്.
47 ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഇന്‍ഡിഗോ എയര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, പട്‌ന്, ശ്രീനഗര്‍, ഭുവനേശ്വര്‍, അമൃത്സര്‍, ഗൂവാഹതി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ നിര്‍ത്തിവെച്ചത്. ഗോ എയറും ചില ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രാറ്റ് ആന്റ് വൈറ്റ്‌നി സീരിസില്‍ പെടുന്ന എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെ സര്‍വീസുകളാണ് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടത്.
എ 320 നിയോ എഞ്ചിനുകള്‍ ഉപയോഗിക്കുന്ന നിരവധി വിമാനങ്ങള്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. നിലവില്‍ ഇന്‍ഡിഗോയും ഗോ എയറുമാണ് വ്യാപകമായി ഈ എഞ്ചിന്‍ ഉപയോഗിക്കുന്നത്. വിമാനങ്ങളുടെ എഞ്ചിന്‍ സംബന്ധിച്ച് പരിശോധന നടത്തുന്ന യൂറോപ്യന്‍ റെഗുലേറ്ററായ ‘ഈസ’ നേരത്തെ തന്നെ ഇത്തരം എഞ്ചിനുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എഞ്ചിനുകളില്‍ മാറ്റം വരുത്തിയതായി പ്രാറ്റ് ആന്റ് വൈറ്റ്‌നി അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും ഇന്ത്യയില്‍ എഞ്ചിന്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ എഞ്ചിനുകള്‍ ഉപയോഗിക്കരുതെന്ന് ഡി.ജി.സി.എ ഉത്തരവിറക്കിയത്.

Comments

comments