Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നിര്‍ദ്ദേശമില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നീക്കമെന്ന് വി ടി ബല്‍റാം ആരോപിച്ചു. പെന്‍ഷന്‍ പ്രായം സംബന്ധിച്ച നിര്‍ദേശത്ത തുടര്‍ന്നാണ് ബല്‍റാമിന്റെ പ്രതികരണം. എന്നാല്‍ പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത് നിര്‍ദ്ദേശം മാത്രമാണെന്ന് മന്ത്രി എ. കെ.ശശീന്ദ്രന്‍ വിശദമാക്കി. ഇതുമൂലം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി.
ശമ്പളം പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ പറ്റാത്ത അവസ്ഥ ആണ് ഉള്ളത്. പ്രയാസങ്ങള്‍ ഉണ്ടെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സഹകരിക്കാന്‍ ആണ് എല്ലാ യൂണിയനുകളും പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായത്തില്‍ ഇപ്പോ തീരുമാനം എടുത്തിട്ടില്ലെന്നും. എന്നാല്‍ എന്ത് വേണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
കെ.എസ്.ആര്‍.ടി.സി ഒരു മറയാക്കി എല്ല മേഖലയിലും പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതു മുന്നണി സര്‍ക്കാരിന് ജനിതക വൈകല്യം ഉണ്ട്. അതു ഭരണത്തില്‍ വന്നാല്‍ പെന്‍ഷന്‍ പ്രായം കൂട്ടും. പ്രതിപക്ഷത്ത ഇരിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായ വര്‍ധനയ്ക്ക് എതിരെ സമരം ചെയ്യുമെന്നും ചെന്നിത്തല പരിഹസിച്ചു.

Comments

comments