Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വ്യാജസ്വര്‍ണ വില്‍പ്പന; പള്ളിക്കര സ്വദേശി അറസ്റ്റില്‍


കാസര്‍കോട്: നഗരത്തിലെ ജ്വല്ലറികളില്‍ വ്യാജസ്വര്‍ണം വില്‍പ്പന നടത്തിയ കേസിലെ ഒരു പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.
പള്ളിക്കര ആഞ്ജനേയ മഠത്തിന് സമീപം താമസിക്കുന്ന രാജേഷിനെ (35)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. രാജേഷിനോടൊപ്പം വേറൊരു യുവാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും വ്യാജസ്വര്‍ണം വില്‍പ്പന നടത്തിയതുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ ലഭിച്ചില്ല.
എങ്കിലും ഈ യുവാവിനെയും ചോദ്യം ചെയ്യുന്നുണ്ട്. വ്യാജസ്വര്‍ണം ജ്വല്ലറികളില്‍ വില്‍പന നടത്തിയതിന്റെ മുഖ്യസൂത്രധാരനായ കുണ്ടംകുഴി ബീംബുങ്കാലിലെ മണികണ്ഠനെ (29) കണ്ടെത്തുന്നതിനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണികണ്ഠന്‍ പിടിയിലായാല്‍ മാത്രമേ ഈ കേസില്‍ കൂടുതല്‍ പുരോഗതിയുണ്ടാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
കാസര്‍കോട് എം ജി റോഡിലെ മിനാര്‍ ജ്വല്ലറി ഉടമ ബോവിക്കാനം കൊവ്വലിലെ എം.എ ഇബ്രാഹിമിന്റെ പരാതിയിലാണ് വ്യാജസ്വര്‍ണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്.
ജ്വല്ലറി ഉടമയ്ക്ക് നല്‍കിയ രണ്ട് സ്വര്‍ണമോതിരത്തില്‍ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് അകത്ത് ഇരുമ്പ് കണ്ടെത്തിയത്. പിന്നീട് പഴയ സ്വര്‍ണം വില്‍പ്പന നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ഇവര്‍ വിറ്റഴിച്ച മോതിരവും പോലീസ് കണ്ടെടുക്കുകയായിരുന്നു. പുറമെ സ്വര്‍ണം പൂശിയ നിലയിലായിരുന്നു മോതിരം. ആഭരണത്തിന് 916 ഹോള്‍മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഉരച്ചുനോക്കിയാല്‍പോലും സ്വര്‍ണം വ്യാജനാണെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് ഇതിന്റെ നിര്‍മ്മാണം.
ബീംബുങ്കാലിലെ മണികണ്ഠനാണ് വ്യാജസ്വര്‍ണമുണ്ടാക്കി നല്‍കിയിരുന്നത്. രാജേഷ് വില്‍പ്പന നടത്തുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. മണികണ്ഠനുപുറമെ പയ്യന്നൂര്‍ സ്വദേശിയായ മറ്റൊരാളും സംഘത്തിലുണ്ട്.

Comments

comments