Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

‘മുന്തിരങ്ങയ്ക്ക് വല്ലാത്ത പുളി; എനിക്ക് അത് വേണ്ട’


കൊല്ലം: പല തവണ ചാടിയിട്ടും എത്തിപ്പിടിക്കാന്‍ കഴിയാത്ത മുന്തിരിക്കുലയ് ക്ക് പുളിയാണെന്ന് പറ ഞ്ഞ കുറുക്കന്റെ കഥ ഓര്‍ മ്മിപ്പിച്ച് തുഷാര്‍ വെള്ളാപ്പള്ളി.
താന്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ കണ്ടുപിടിത്തം.
എന്‍.ഡി.എയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. 14ഓളം പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഒന്നര വര്‍ഷം മുമ്പ് കത്ത് നല്‍കിയതാണ്. അതില്‍ ഒന്നു പോലും നടത്താതെ നീട്ടി കൊണ്ടുപോകുകയാണ്. എന്‍ഡിഎ സംസ്ഥാന കമ്മറ്റി ഉണ്ടെന്നല്ലാതെ ജില്ലാതലത്തിലും നിയോജക മണ്ഡല തലത്തിലും ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയില്‍ തന്നെയാണെന്നും കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത യോഗത്തില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ഇതുവരെ മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ ചോദിച്ചിട്ടില്ല. അതുകൊണ്ട് അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല.
ചെറിയ ചെറിയ പോസ്റ്റിങ്ങുകള്‍ നടക്കാത്തതിലാണ് അഭിപ്രായ വ്യത്യാസമുള്ളത്. എന്‍ഡിഎയിലെ മറ്റു ഘടക കക്ഷികള്‍ക്കും ഇതില്‍ അതൃപ്തിയുണ്ട്. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിന്റെ ഘടക കക്ഷികള്‍ ക്കും അര്‍ഹമായ പരിഗണന ലഭിക്കണം. വ്യക്തിപരമായി തനിക്കൊരാവശ്യവുമില്ലെന്നും തുഷാര്‍ പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിക്ക് നേരത്തെ രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ട പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. ഇതിനോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരനാണ് രാജ്യസഭാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് മുരളീധരന്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
തുഷാറിന് രാജ്യസഭാ സീറ്റ് കൊടുക്കാതെ മുരളീധരന് സീറ്റ് നല്‍കിയതിനെതിരെ വെള്ളാപ്പള്ളിയുടെ അഭിപ്രായം പുറത്തുവന്നിട്ടില്ല. വൈകാതെ അതുണ്ടായേക്കും.

Comments

comments


Fatal error: Internal zval's can't be arrays, objects or resources in Unknown on line 0