Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

1765 ജനപ്രതിനിധികള്‍ക്കെതിരെ 3045 ക്രിമിനല്‍ കേസ്; യുപി മുന്നില്‍, കേരളവും പട്ടികയില്‍


ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ ക്രിമിനല്‍വത്കരണം പെരുകുന്നുവെന്ന ആക്ഷേപം ശരിവച്ചു കേന്ദ്ര സര്‍ക്കാര്‍ കണക്ക്.
രാജ്യത്തെ ജനപ്രതിനിധികളില്‍ 36% പേരും ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുകയാണെന്നു കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആദ്യമായാണു ജനപ്രതിനിധികളുടെ കേസ് വിവരങ്ങള്‍ മൊത്തമായി കേന്ദ്രം ശേഖരിച്ചത്.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 4896 ജനപ്രതിനിധികളാണു രാജ്യത്തുള്ളത്. ഇവരില്‍ 1765 പേര്‍ (36%) 3045 ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്ന രീതിയില്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായാണു കേന്ദ്രം കണക്കെടുപ്പു നടത്തിയത്.
ജനപ്രതിധികള്‍ക്കെതിരായ കേസുകള്‍ കൂടുതലുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 248 നേതാക്കളുടെ പേരിലായി 539 കേസുകളാണ് യുപിയില്‍ ഉള്ളത്. കേരളത്തില്‍ 114 ജനപ്രതിനിധികളുടെ പേരിലായി 373 കേസുകളുണ്ട്. തമിഴ്‌നാട് (178 പേര്‍, 324 കേസ്), ബിഹാര്‍ (144 പേര്‍, 306 കേസ്), ബംഗാള്‍ (139 പേര്‍, 303 കേസ്), ആന്ധ്രപ്രദേശ് (132 പേര്‍, 140 കേസ്), ഡല്‍ഹി (84 പേര്‍, 118 കേസ്), കര്‍ണാടക (82 പേര്‍, 137 കേസ്) സംസ്ഥാനങ്ങളാണു പട്ടികയില്‍ മുന്നില്‍.
തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ പക്കല്‍ ജനപ്രതിനിധികളുടെ കേസുകളെപ്പറ്റി സമഗ്രവിവരം ലഭ്യമായിരുന്നില്ല. പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായി സുപ്രീംകോടതിയാണു ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ വിവരം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നിലവില്‍ 12 അതിവേഗ കോടതികളുണ്ടെങ്കിലും ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ കോടതികള്‍ ഇരട്ടിയാക്കാനാണു കേന്ദ്ര നീക്കം.

Comments

comments