Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാട്ടുതീ അറിഞ്ഞിട്ടും വനത്തില്‍കയറി; സാഹസികത ദുരന്തത്തിന് വഴിമാറി


ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനി ജില്ലയില്‍ കുരങ്ങിണി മലയില്‍ ട്രക്കിംഗ് സംഘം കാട്ടുതീയില്‍പ്പെട്ട് മരണം 14 ആയി. ചെങ്കൂത്തായ മലകളും, വന്യമൃഗങ്ങളുമുള്ള ഈ വനമേഖലയിലെ കുരങ്ങിണി മലയിലേയ്ക്ക് ട്രക്കിംഗ് സംഘം എത്തിയത് വിലക്കുകള്‍ ലംഘിച്ചാണെന്നാണ് വിവരം. നിയമവിധേയമല്ലാത്ത ട്രക്കിംഗാണ് അപകടംക്ഷണിച്ചു വരുത്തിയതും, വന്‍ ദുരന്തത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചതും.
ഓരോ ചുവടിലും അപകടം പതിയിരിക്കുന്ന ഈ വനമേഖലയിലേയ്ക്കുള്ള പ്രവേശനം തമഇള്‌നാട് പോലീസ് നിരോധിച്ചിട്ടുള്ളതാണ്. ഈ നിരോധനം മറികടന്നാണ് മൂന്ന് കുട്ടികളും, 26 സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം കുരങ്ങിണി മലയില്‍ എത്തിയത്. കടുത്ത വേനലിനു പിന്നാലെ കൊളുക്കുമലയുടെ വിവിധയിടങ്ങളില്‍ കാട്ടുതീയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് വനത്തിലേയ്ക്കുള്ള ട്രക്കിങ് കര്‍ശനമായി നിരോധിച്ചിരുന്നു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഈ സംഘത്തെ നയിച്ചത് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വനത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെ ട്രക്കിങ്ങിനിറങ്ങിയതും, ക്യത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ഗൈഡ് ഇല്ലാതെ പോയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായി.
തീ പടര്‍ന്നതോടെ സംഘത്തിലുള്ളവര്‍ ചിതറിയോടുകയായിരുന്നു. ചോലക്കാടുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന മേഖലയാണ് കൊളുക്കുമല. സംഘത്തില്‍ പലരും പുല്‍മേടുകളിലേയ്ക്കും ഓടിക്കയറിയതും, തീയുടെ കുറുകെ ചാടിയതും വന്‍ അപകടത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കാടിന് തീ പിടിച്ചപ്പോള്‍ ഉണ്ടായ കനത്ത ചൂടിനെ തുടര്‍ന്ന് പലരും കുഴഞ്ഞു വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ചെങ്കൂത്തായ മലനിരകള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കി. വ്യോമസേനയുടെയും, സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചു പേര്‍ കൂടി വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം.

Comments

comments