Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കര്‍ദ്ദിനാളിനെതിരെ കേസെടുക്കാം


തിരുവനന്തപുരം: എറണാകുളം അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്നു നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം പൊലീസിനു കൈമാറും. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണു കേസ്. കഴിഞ്ഞ ദിവസമാണു ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് കൊച്ചി സെന്‍ട്രല്‍ പൊലീസിനു ലഭിച്ചത്. ഇതേത്തുടര്‍ന്നാണു നിയമോപദേശം തേടിയത്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ കാണാം എന്നു ഹൈക്കോടതി പറഞ്ഞിരുന്നു. ഇടപാടുകളില്‍ സാരമായ അപാകതയുണ്ട്. ബാങ്ക് രേഖകളിലും പ്രശ്‌നങ്ങളുണ്ട്. രൂപത കമ്മിഷന്റെ നിഗമനങ്ങളും ഇടനിലക്കാരന്റെ മൊഴിയും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു. രൂപതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ കര്‍ദ്ദിനാളിനു ബാധ്യതയുണ്ട്. കര്‍ദിനാള്‍, രണ്ടു വൈദികര്‍, ഇടനിലക്കാരന്‍ എന്നിങ്ങനെ നാലുപേരെ പ്രതിചേര്‍ക്കണം എന്നായിരുന്നു കോടതി പറഞ്ഞത്.

Comments

comments